കൊച്ചി: പതിനാലാമത് എറണാകുളം റവന്യു ജില്ല കായിക മേള 26.27, 30 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കും. 14 സബ്ജില്ലകളില്‍ നിന്നായി മൂവായിരത്തോളം താരങ്ങളും നൂറോളം ഒഫീഷ്യലുകളും മീറ്റില്‍ പങ്കെടുക്കും. 93 ഇനങ്ങളിലാണ് മത്സരം. അധ്യാപകര്‍ക്കുള്ള മത്സരങ്ങളും മേളയുടെ ഭാഗമായി നടക്കും. 26ന് രാവിലെ 8ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ ഷൈന്മോന് പതാക ഉയര്‍ത്തും. 9.30ന് കൊച്ചി മേയര്‍ സൗമിനി ജെയിന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹൈബി ഈഡന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. 30ന് വൈകിട്ട് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍ ഉദ്ഘാടനം ചെയ്യും. മീറ്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കുള്ള ഭക്ഷണം സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള എസ്ആര്‍വി സ്കൂളിലാണ് ക്രമീകരിച്ചിരിക്കുന്നത്. മേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. റാഞ്ചിയില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കുന്ന താരങ്ങളുടെ സൗകര്യാര്‍ത്ഥമാണ് മേളയുടെ തീയതി ക്രമീകരിച്ചിരിക്കുന്നത്. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ഡിസംബര്‍ 5 മുതല്‍ 8 വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജില്ല ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: