വാഹനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു

Tuesday 24 November 2015 10:31 pm IST

കണ്ണൂര്‍: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങള്‍ തെരൂര്‍ പാലയോട് യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ അതിരാവിലെ മുതല്‍ സ്‌കൂള്‍ പരിസരത്ത് എത്തിയിരുന്നു. എടയന്നൂര്‍ തെരൂരിലെ തേറോത്ത് സുനില്‍ കുമാറിന്റെ മക്കളായ അതുല്‍, സൂര്യ, തെരൂരിലെ പരേതനായ രാഘവന്റെ ഭാര്യ ദേവകി, തേറോത്ത് നാരായണന്റെ മകന്‍ രവീന്ദ്രന്‍, നീലേശ്വരം ഒഴിഞ്ഞവളപ്പിലെ അശോകന്റെ ഭാര്യ ശശികല എന്ന ഓമന എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ്, പി.കെ.ശ്രീമതി എംപി, മേയര്‍ ഇ.പി.ലത, എംഎല്‍എമാരായ ഇ.പി.ജയരാജന്‍, കെ.കെ.നാരായണന്‍, എ.പി.അബ്ദുള്ളക്കുട്ടി, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, കലക്ടര്‍ പി.ബാലകിരണ്‍, എഡിഎം മുഹമ്മദ് അസ്ലം ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരന്‍, തലശ്ശേരി താലൂക്ക് തഹസില്‍ദാര്‍ കെ.ഒ.ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.വി.മോഹനന്‍, നഗരസഭാ ചെയര്‍മാന്‍മാരായ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, പി.പി.അശോകന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, കെ.ശോഭന, പഞ്ചായത്ത് പ്രസിഡഡണ്ടുമാരായ പി.പി.രാജന്‍, പി.പി.നൗഫല്‍, പി.പി.സുഭാഷ്, സി.പി.പ്രസീത, പി.അശോകന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ വി.വി.ചന്ദ്രന്‍, സി.വി.നാരായണന്‍, കെ.മോഹനന്‍, സി.വി.വിജയന്‍ മാസ്റ്റര്‍, എ.കൃഷ്ണന്‍, കെ.കെ.ശൈലജ, എ.ഡി.മുസ്തഫ, കെ.സുരേന്ദ്രന്‍, പി.ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.സന്തോഷ്, സി.എന്‍.ചന്ദ്രന്‍, കെ.പി.രമേശന്‍, സി.വി.ശശീന്ദ്രന്‍, അന്‍സാരി തില്ലങ്കേരി, കെ.പി.രമേശന്‍, എന്‍.സി.സുമോദ് തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.