കണ്ണൂര്‍: കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടെന്നീസ് കോര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. നീന്തല്‍കുള നിര്‍മാണത്തിനായി 5 കോടി രൂപ വകയിരുത്തും. എംപിയുടെയും എംഎല്‍എയുടെയും പ്രത്യേക താല്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.കെ.ശ്രീമതി എംപി അധ്യക്ഷത വഹിച്ചു. എംപിയുടെ ഫണ്ടില്‍ നിന്ന് 68 ലക്ഷം രൂപയാണ് ടെന്നീസ് കോര്‍ട്ട് നിര്‍മാണത്തിനായി ഉപയോഗിച്ചത്. മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായി പങ്കെടുത്തു. എപി അബ്ദുള്ളക്കുട്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, കൗണ്‍സിലര്‍മാരായ ഷാഹിന മൊയ്തീന്, ജ്യോതിലക്ഷ്മി, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ബിനു ജോര്‍ജ് വര്‍ഗീസ്, ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി വി.പി.പവിത്രന് എന്നിവര്‍ സംസാരിച്ചു. ചീഫ് എന്‍ജിനീയര്‍ മോഹന്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഒ.കെ.വിനീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: