അണ്ടര്‍ 19 ത്രിരാഷ്ട്ര ഏകദിനം: ഇന്ത്യ ഫൈനലില്‍

Tuesday 24 November 2015 10:34 pm IST

കൊല്‍ക്കത്ത: അണ്ടര്‍ 19 ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ യുവനിരക്ക് വിജയം. ഇന്നലെ ബംഗ്ലാദേശ് യുവനിരയെയാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍ പരാജയപ്പെടുത്തിയത്. നാല് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വിജയം. വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അണ്ടര്‍ 19 ടീം 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു. 87 റണ്‍സെടുത്ത മെഹ്ദി ഹസന്‍ മിറാസ് ടോപ് സ്‌കോറര്‍. സെയ്ഫ് ഹസ്സന്‍ 33ഉം മുഹമ്മദ് സൈഫുദ്ദീന്‍ 30ഉം റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിര48.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 223 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. ഇന്ത്യക്ക് വേണ്ടി ഋഷഭ് പാന്ത് (51), വാഷിങ്ടണ്‍ സുന്ദര്‍ (50) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. 41 റണ്‍സെടുത്ത അമന്‍ദീപ് ഖരെയും മികച്ച ബാറ്റിങ് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.