കാര്‍ത്തികപുരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മഹോത്സവം ഡിസംബര്‍ 17 ന് ആരംഭിക്കും

Tuesday 24 November 2015 10:35 pm IST

കാര്‍ത്തികപുരം: മലയോരത്തെ പ്രസിദ്ധമായ അയ്യപ്പക്ഷേത്രമായ കാര്‍ത്തികപുരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മഹോത്സവം ഡിസംബര്‍ 17 ന് ആരംഭിക്കും. തന്ത്രി എടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. 17 ന് രാവിലെ ക്ഷേത്രത്തില്‍ വിവിധ പൂജാദി കര്‍മ്മങ്ങള്‍ നടക്കും. വൈകുന്നേരം 4.30 ന് മണിയന്‍കൊല്ലി എസ്എന്‍ഡിപി ക്ഷേത്രത്തില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര പുറപ്പെട്ട് കാര്‍ത്തികപുരം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 6.15 ന് ദീപാരാധനക്ക് ശേഷം 6.30 ന് കൊടിയേറ്റ് നടക്കും. 7 മണിക്ക് ഭജന, 8.30 ന് സംഗീത സദസ്സ്, തുടര്‍ന്ന് എല്ലാ ദിവസവും ക്ഷേത്രത്തില്‍ വിവിധ പൂജാദികര്‍മ്മങ്ങളും നടക്കും. ക്ഷേത്ര സ്റ്റേജില്‍ വിവിധ കലാപരിപാടികളും നടക്കും. സമാപന ദിവസമായ 24 ന് വൈകുന്നേരം മാവുംതട്ട് ശ്രീ അയ്യപ്പക്ഷേത്രത്തില്‍ നിന്നും താലപ്പൊലി, നിശ്ചലദൃശ്യങ്ങള്‍, കരയാട്ടം എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്ര കാര്‍ത്തികപുരം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. രാത്രി 10 മണിക്ക് കൊല്ലം സ്വാതിയുടെ പുരാണനൃത്ത നാടകവുമുണ്ടാകും. ഉത്സവ ദിനങ്ങളില്‍ എല്ലാദിവസവും അന്നദാനവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.