കോഴിക്കോട്: ഡിസംബര്‍ അഞ്ചു മുതല്‍ എട്ടുവരെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. മേയര്‍ വി.കെ.സി. മമ്മദ്കോയ കാലിക്കറ്റ് പ്രസ്ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂരിന് നല്‍കിയാണ് ലോഗോ പ്രകാശനം ചെയ്തത്.
മേയറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പുരുഷന് കടലുണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, പി.ടി. അഷ്റഫ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, പി.പി രാജന്, കമ്മറ്റി കണ്‍വീനര്‍മാരായ എം.കെ. പ്രേമചന്ദ്രന്, പി. സോമശേഖരന്‍, വി.പി. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പാലോറ ഹയര്‍ സെക്കന്ററി സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ പി. സതീഷ്കുമാര്‍ ആണ് ലോഗോ രൂപകല്പന ചെയ്തത്. നൂറില്‍പരം അപേക്ഷകളില്‍ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: