ഇരിട്ടി: ഇരിട്ടിയില്‍ കനത്ത മഴ. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഒന്നര മണിക്കൂറോളം നീണ്ടു നിന്നു. മഴയെത്തുടര്‍ന്ന് ഇരിട്ടി നേരംപോക്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിശമന സേനാ നിലയത്തില്‍ വെള്ളം കയറി. വീതി കുറഞ്ഞ ഈ റോഡില്‍ വിവിധയിടങ്ങളില്‍ നിന്നും ഒഴുകി വരുന്ന വെള്ളം ഒഴുകിപ്പോകാനുള്ള ഓട അടഞ്ഞതാണ് വെള്ളം അഗ്നിശമന സേനാ നിലയത്തിന്റെ മുറ്റത്തേക്ക് ഒഴുകി ഇറങ്ങാന്‍ ഇടയാക്കിയത്. മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ മുട്ടറ്റം വെള്ളത്തില്‍ മുങ്ങി. സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്ററിന്റെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞതിനാല്‍ ചെളിവെള്ളം ഒഫീസനകത്ത് കയറുന്നത് ഒഴിവാക്കാന്‍ സാധിച്ചു. ഇരിട്ടി പേരാവൂര്‍ റോഡില്‍ പയഞ്ചേരിയിലും റോഡില്‍ വെള്ളം കയറി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: