കൊട്ടാരമറ്റം ബസ്‌ടെര്‍മിനലില്‍ ബസുകള്‍ തോന്നുംപടി; യാത്രക്കാര്‍ ദുരിതത്തില്‍

Tuesday 24 November 2015 10:59 pm IST

പാലാ: കൊട്ടാരമറ്റം ബസ് ടെര്‍മിനലില്‍ ബസുകള്‍ കയറാതെ പോകുന്നതും തോന്നുംപടി പാര്‍ക്ക് ചെയ്യുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഇവിടെ യാത്രക്കാര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെയും സുരക്ഷിതമായും ബസില്‍ കയറുന്നതിന് ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ബസുകള്‍ പഴയതുപോലെ പാര്‍ക്കു ചെയ്യുകയാണ്. എറണാകുളം, വൈക്കം, കോട്ടയം ഭാഗത്തേക്കുള്ള ചില ബസുകള്‍ സ്റ്റാന്റില്‍ കയറാതെ പോകുന്നതും പതിവായി. യാത്രക്കാര്‍ ബസില്‍ കയറാന്‍ സ്റ്റാന്റിലൂടെ തലങ്ങും വിലങ്ങും ഓടോണ്ട അവസ്ഥയാണിപ്പോള്‍. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് ആസൂത്രണം ചെയ്താണ് കൊട്ടാരമറ്റം ബസ് സ്റ്റാന്റില്‍ യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് പ്രതീക്ഷിച്ച് കാത്തുനില്‍ക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് ബസുകളുടെ പാര്‍ക്കിംഗ്. യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യം ശക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.