കൊച്ചി: പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഒരു സംരംഭ‘ ജനസംഖ്യാനയം രൂപപ്പെടുത്തണമെന്ന് നിര്‍ദ്ദേശം. കൊച്ചിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്മാള്‍ എന്റര്‍പ്രൈസസ് ആന്റ് ഡെവലപ്മെന്റ് (ഐ.എസ്.ഇ.ഡി) പുറത്തിറക്കാനിരിക്കുന്ന ഇന്ത്യയിലെ ചെറുകിട സംരംഭങ്ങളെ സംബന്ധിച്ച 18-ാമത് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം.
ഈ മാസം 26 ന് ബോംബെയിലെ വേള്‍ഡ് ട്രേയ്ഡ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്ര റിപ്പോര്‍ട്ട് പുറത്തിറക്കും. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സംരംഭക ആധാര്‍ പദ്ധതി എന്നീ ആശയങ്ങള്‍ രൂപപ്പെടുത്തിയെടുത്ത ഐ.എസ്.ഇ.ഡി, 2001 മുതല്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി വരികയാണ്.
സമഗ്രമായ ഒരു ജനസംഖ്യാ വിവരശേഖരണ സമ്പ്രദായം നിലവിലുള്ള ഇന്ത്യയില്‍ സംരംഭങ്ങളെ സംബന്ധിച്ച കാര്യക്ഷമമായ കണക്കെടുപ്പ് നടക്കാത്തത് വലിയൊരു പോരായ്മയാണെന്ന് ഐ.എസ്. ഇ.ഡി. ഡയറക്ടര്‍ ഡോ. പി.എം. മാത്യു പറഞ്ഞു. സംരംഭങ്ങളെ സംബന്ധിച്ച ജനസംഖ്യാനയവും തന്ത്രങ്ങളും രൂപപ്പെടുത്തുകയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള വന്‍ പദ്ധതികളുടെ വിജയത്തിന് അടിയന്തരമായി ചെയ്യേണ്ടത് എന്നാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: