തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിനോടനുബന്ധിച്ച് ഇന്ന് കോട്ടയം ഏറ്റുമാനൂര്‍ വൈക്കം റോഡ് വഴിയുള്ള ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തി. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ എറണാകുളം ജങ്ഷനില്‍ നിന്നും 11.30നു പുറപ്പെട്ട് 4.25ന് കായംകുളത്ത് എത്തിച്ചേരുന്ന എറണാകുളം കോട്ടയം-കായംകുളം പാസഞ്ചര്‍ (56387/56388) റദ്ദാക്കി.
കന്യാകുമാരി-മുംബൈ സിഎസ്ടി എക്സ്പ്രസ്സ് (16382) ആലപ്പുഴ വഴി തിരിച്ചുവിടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംങ്ഷന് എന്നിവിടങ്ങളില്‍ നിര്‍ത്തുന്നതാണ്. കൂടാതെ ഹൈദരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്സ് (7230), മംഗളൂരു – നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്സ് (16649), തിരുവനന്തപുരം- ന്യൂദല്‍ഹി കേരള എക്സ് പ്രസ് എന്നീ ട്രയിനുകള്‍ 40 മിനുട്ടും വൈകിയാകും സര്‍വ്വീസ് നടത്തുകയെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: