തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹര്‍ത്താല്‍ നിയന്ത്രണനിയമം വരുന്ന നിയമസഭാസമ്മേളനത്തില്‍തന്നെ പാസാക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം. എം. ഹസന്.
കേരളത്തിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായ ഹര്‍ത്താല്‍ രഹിത കേരളമെന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുള്ള ആദ്യചുവടുവെപ്പാണ് നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്‍. നിര്‍ദിഷ്ട നിയമസഭാ സമ്മേളനത്തില്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് നിയമത്തിന് അനുകൂലമായി ബഹുജനാഭിപ്രായം രൂപീകരിക്കാന്‍ ജനശ്രീ മിഷന് ഹര്‍ത്താല്‍ രഹിത കേരളത്തിനായി ജനകീയ കൂട്ടായ്മയും വോട്ടെടുപ്പും ഹിതപരിശോധനയും നടത്തുമെന്ന് ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലാ ആസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയില്‍ എല്ലാ തുറകളിലുമുള്ളവരെ പങ്കെടുപ്പിക്കും. ഡിസംബര്‍ ഒന്നുമുതല്‍ 10 വരെയാണ് വിവിധ ജില്ലകളില്‍ ജനകീയ കൂട്ടായ്മ നടത്തുന്നത്.
ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിലായിരിക്കും ജനകീയ കൂട്ടായ്മ. ഹര്‍ത്താലിനെതിരേ പ്രചാരണം നടത്തുന്ന എല്ലാ സംഘടനകളെയും വ്യക്തികളെയും കൂട്ടായ്മയില്‍ സഹകരിപ്പിക്കുമെന്നും ഹസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: