കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂചലനം. മധ്യ നേപ്പാളില്‍ മൂന്നു ചെറു ഭൂചലനങ്ങളാണ് ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് ആദ്യ ഭൂചലനം സംഭവിച്ചത്. റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം സിന്ധുപല്‍ച്ചോക്ക് ജില്ലയിലെ ബാരാംച്ചിയായിരുന്നു.
മറ്റു ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത് വൈകുന്നേരമായിരുന്നു. ഗോരക പ്രഭവ കേന്ദ്രമായുണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍സ്കെയിലില്‍ 4.4 ആണ് രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ നാല് രേഖപ്പെടുത്തിയ മറ്റൊരു ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം നുവാകോട്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിലുണ്ടായ വലിയ ഭൂകമ്പത്തിനു ശേഷം ഇതുവരെ 414 തുടര്‍ചലനങ്ങളാണ് നേപ്പാളില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: