നവരത്‌ന-ഗോള്‍ഡ് ബട്ടണോടുകൂടിയ സില്‍ക്ക് കുര്‍ത്തകള്‍

Wednesday 25 November 2015 8:27 pm IST

കൊച്ചി: രുദ്രമ്മ ഗ്രൂപ്പ് നവരത്‌ന ഗോള്‍ഡ്, സില്‍വര്‍ ബട്ടണോടുകൂടിയ പ്രീമിയം സില്‍ക്ക് കുര്‍ത്തകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ''റിച്ച് ടച്ച്'' സില്‍ക്ക് കുര്‍ത്തകളില്‍ 91.6 ബട്ടണുകളും വിലയേറിയ നവരത്‌ന ജെം സ്റ്റോണുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഓരോ കുര്‍ത്തകളിലും കൈ കൊണ്ട് നിര്‍മ്മിച്ച എട്ടു മുതല്‍ 10 ഗ്രാംവരെ തൂക്കം വരുന്ന എടുത്തുമാറ്റാവുന്ന നാലു സ്വര്‍ണ ബട്ടണുകളുണ്ട്. മറ്റൊരു ബട്ടണിലാണ് ഒമ്പത് രത്‌നങ്ങള്‍ ഉറപ്പിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മൂന്ന് ബട്ടണുകളില്‍ കുര്‍ത്തയുടെ നിറത്തിനനുസരിച്ച് ഓരോ രത്‌നവും പിടിപ്പിച്ചിരിക്കുന്നു. 32000 മുതല്‍ 39000 രൂപ വരെയാണ് വില. പത്ത് മുതല്‍ 15 ഗ്രാം വരെ തൂക്കം വരുന്ന വെള്ളി ബട്ടണുകളോടു കൂടിയ സില്‍ക്ക് കുര്‍ത്തകള്‍ക്ക് 9000 മുതല്‍ 12000 രൂപവരെ. എറണാകുളം ചര്‍ച്ച് ലാന്‍ഡിങ്ങ് റോഡിലെ 'കസവു കട'യാണ് സില്‍ക്ക് കുര്‍ത്തയുടെ വിതരണക്കാര്‍. ഫോണ്‍ -9895369379.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.