മുസ്ലിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഭാരതീയര്‍, രാജ്യം ഉപേക്ഷിക്കില്ല: ഒവൈസി

Wednesday 25 November 2015 9:18 pm IST

ഹൈദരാബാദ്: മുസ്ലിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഭാരതീയരാണെന്നും ഒരു സാഹചര്യത്തിലും അവര്‍ രാജ്യം ഉപേക്ഷിക്കില്ലെന്നും എഐഎംഐഎം പ്രസിഡണ്ട് അസാദുദിന്‍ ഒവൈസി പറഞ്ഞു. ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഒരിക്കലും മുസ്ലിങ്ങള്‍ വശംവദരാവില്ലെന്നും ഒവൈസി പറഞ്ഞു. എനിക്കൊരിക്കലും ഒരു സിനിമാ നടനെപ്പോലെ സംസാരിക്കാന്‍ ആവില്ലെന്ന് അമീര്‍ ഖാന്റെ പ്രസ്താവന സംബന്ധിച്ച് ഒവൈസി പറഞ്ഞു. ഒരു ഭാരതീയ മുസ്ലിമാണെന്നതില്‍ അഭിമാനിക്കുന്നു. മറ്റുള്ളവരില്‍ ഭയംവിതറുന്ന ഒരു പ്രസ്താവന നടത്തരുത്. കാരണം ഇത് നമ്മുടെ രാജ്യമാണ്. മുസ്ലിങ്ങള്‍ ജന്മംകൊണ്ട് മാത്രമല്ല എല്ലാതരത്തിലും ഭാരതീയരാണെന്നും അദ്ദേഹം പറഞ്ഞു. 13 കോടി മുസ്ലിങ്ങള്‍ ഭാരതത്തിലുണ്ട്. അതില്‍ 23 പേര്‍ മാത്രമാണ് വഴിതെറ്റി സിറിയയിലേക്ക് പോയിട്ടുള്ളു. മുസ്ലിം സമൂഹം വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിലെത്തണമെന്നും ഒവൈസി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.