കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍

Wednesday 25 November 2015 9:41 pm IST

ഇടുക്കി: ബൈക്കില്‍ കഞ്ചാവ് കടത്തിയ രണ്ടംഗ സംഘം പിടിയില്‍.    ആലപ്പുഴ ഇരവുകാട് സ്വദേശി തൈപ്പറമ്പില്‍ വീട്ടില്‍ സഫറുദ്ദീന്‍ (31), ആലപ്പുഴ മാളികമുക്ക് സ്വദേശി കൊടിവീട്പുരയിടത്തില്‍ ഷിജോ(30) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി. കെ സുനില്‍രാജും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കുമളി കോട്ടയം റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.  തമിഴ്‌നാട് കമ്പത്ത് നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. ആലപ്പുഴ കേന്ദ്രീകരിച്ച് കഞ്ചാവ്‌പൊതിക്കച്ചവടം ചെയ്യുന്നവരാണ് അറസ്റ്റ് ചെയ്യപെട്ടവര്‍. പ്രതികളെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജ്കുമാര്‍ ബി,  ജോസി വര്‍ഗ്ഗീസ്, അരവിന്ദ്, സ്റ്റെല്ലാ ഉമ്മന്‍, ശ്രീദേവി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.