പെരുവ: ഭാരതീയ വിദ്യാനികേതന്‍ കോട്ടയം ജില്ലാ കലോത്സവം 27, 28 തീയതികളില്‍ കാരിക്കോട് സരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. 8 വേദികളിലായി 1500ല്‍പരം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന കലോത്സവം കവി ചെമ്മനം ചാക്കോ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം ചെയര്മാന് എം.എ. വാസുദേവന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. സി.ആര്. വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ഡ് മെമ്പര്‍ ജിജി സുരേഷ് ആശംസകള്‍ അര്‍പ്പിക്കും. യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. വേണുഗോപാല്‍ സ്വാഗതവും മാനേജര്‍ കെ.റ്റി. ഉണ്ണിക്കൃഷ്ണന് നന്ദിയും പറയും. 28ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ.കെ. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്‍ ജില്ല അധ്യക്ഷന്‍ ബി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രീയ സെക്രട്ടറി എന്‍സിറ്റി രാജഗോപാല്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ക്ഷേമസമിതി അധ്യക്ഷന്‍ ശ്രീകുമാര്‍ എസ്. കൈമള്‍, മാതൃസമിതി അധ്യക്ഷ ശാലിനി മോഹന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഭാരതീയ വിദ്യാനികേതന്‍ ജില്ല സെക്രട്ടറി കെ.ആര്. റെജി സ്വാഗതവും എന്‍. മധു നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: