കര്‍ഷകര്‍ ധര്‍ണ്ണ നടത്തി

Wednesday 25 November 2015 10:21 pm IST

പാലാ: പാലാ മാര്‍ക്കറ്റിംഗ്, മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റികളിലെ വഞ്ചിക്കപ്പെട്ട കര്‍ഷകര്‍ മീനച്ചില്‍ താലൂക്ക് ആഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ളാലം പാലം ജംഗ്ഷനില്‍ നിന്ന് നടത്തിയ മാര്‍ച്ചില്‍ നൂറുകണക്കിന് ചെറുകിട കര്‍ഷകരും നിക്ഷേപകരും പങ്കെടുത്തു. ഒന്നരവര്‍ഷത്തോളമായി രണ്ടു സൊസൈറ്റികളും നിക്ഷേപകര്‍ക്ക് പണം നല്‍കുന്നില്ല. പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും പണം നല്‍കാന്‍ സൊസൈറ്റികളുടെ ഭരണസമിതികള്‍ തയ്യാറാകാത്തതിനാലാണ് കര്‍ഷകര്‍ പ്രതിഷേധ സമരത്തിലേക്ക് തിരിഞ്ഞത്. ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തണമെന്നും നിക്ഷേപകരടുെ പണം തിരികെ നല്‍കി സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അഴിമതി വിരുദ്ധ സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. ജോണ്‍ ജോസഫ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഡിജോ കാപ്പന്‍, വി.ജി. വിജയകുമാര്‍, മാണി.സി. കാപ്പന്‍, അഡ്വ. സന്തോഷ് കുമാര്‍, ഔസേപ്പച്ചന്‍ തകടിയേല്‍, ജോസഫ് വാണിയിടം, അഡ്വ. കെ.സി. ജോസഫ്, ചെറിയാന്‍ മനയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.