കാഞ്ഞിരപ്പള്ളി: റവന്യുജില്ലാ സ്കുള് കായികമേള കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് മൈതാനിയില്‍ വ്യാഴാഴ്ച തുടങ്ങും. 13 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിായി 3000 ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. 95 അത്ലറ്റിക്ക് ഇനങ്ങളില്‍ മത്സരം നടക്കും. സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരം.
രാവിലെ 9 ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ് അധ്യക്ഷത വഹിക്കും. ആദ്യദിവസം 21 ഫൈനലുകളും രണ്ടാം ദിവസം 36 ഫൈനലുകളും മൂന്നാം ദിവസം 38 ഫൈനലുകളും നടക്കും.ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ അടുത്ത മാസം അഞ്ചിന് കോഴിക്കോട്ടു നടക്കുന്ന സംസ്ഥാന സ്കൂള്‍ മേളയിലേക്ക് തിരഞ്ഞെടുക്കും.
വ്യാഴാഴ്ച 9.30 ന് സബ്ജൂനിയര് ഗേള്‍സ് ലോംഗ്ജമ്പ്്,സബ് ജൂനിയര്‍ ബോയ്സ് ഡിസ്കസ് ത്രോ, സബ് ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ട്, ബോയ്സ് ഹൈജമ്പ്.സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ ഹര്‍ഡില്‍സ്, ജൂനിയര്‍ ബോയ്സ് -ജാവിന് ത്രോ, സീനിയര്‍ ബോയ്സ് -ലോങ് ജംപ്, ജൂനിയര്‍ ബോയ്സ് – ഷോട്ട്പുട്ട്, സീനിയര്‍ ബോയ്സ് -ഡിസ്കസ് ത്രോ, സീനിയര്‍ ബോയ്സ് – ഹൈജംപ് എന്നിവയും ഇന്ന് നടത്തും. എല്ലാ വിഭാഗങ്ങളിലെയും 400 മീറ്റര്‍ ഓട്ടവും, 4 -100 മീറ്റര്‍ റിലെയും, ജൂനിയേഴ്സിന് 3000 മീറ്ററും, സീനിയേഴ്സിന് 5000 മീറ്റര്‍ ഓട്ടവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: