പാനൂര്‍: മുത്താറിപ്പീടിക ടൗണില്‍ വിചിത്ര ഹര്‍ത്താലുമായി സിപിഎം. പാട്യത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കൊട്ടയോടിയില്‍ വെച്ച് ബൈക്കിലെത്തിയ ഒരുസംഘം മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് മുത്താറിപീടികയില്‍ സിപിഎം വക ഹര്‍ത്താല്‍ നടത്തിയത്. തിങ്കളാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഇന്നലെയാണ് ഹര്‍ത്താല്‍ നടത്തുന്നതും. ഇത് വ്യാപക പ്രതിഷേധത്തിനു കാരണമായി. മുത്താറിപ്പീടികയിലെ ഒരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനാണ് മര്‍ദ്ധനമേറ്റ ഡിവൈഎഫ്ഐ പ്രവര്ത്തകന്. കഴിഞ്ഞ ദിവസം മുസ്ലീംലീഗ് നേതാവും വ്യാപാരിയുമായ അബൂബക്കര്‍ ഹാജിയുടെ കടയ്ക്ക് നേരെ നടന്ന അക്രമത്തില്‍ വ്യാപാരികള്‍ പ്രതിഷേധ സൂചകമായി കടകളടച്ചിരുന്നു. അന്ന് മൊകേരി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സ്വീകരണ പരിപാടിയില്‍ കടകളടച്ച വ്യാപാരികള്‍ക്കെതിരെ ബ്രാഞ്ച്സെക്രട്ടറി ലക്ഷം വീട്ടില്‍ ദേവന് ഭീഷണിസ്വരമുയര്‍ത്തി പ്രസംഗിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അനാവശ്യമായ ഹര്‍ത്താലുമായി സിപിഎം രംഗത്തെത്തിയത്.അടുത്തിടെ നടന്ന രണ്ടു ഹര്‍ത്താലുകളും ജനങ്ങള്‍ക്ക് ഏറെ പ്രയാസമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: