തലശ്ശേരി: ബൈക്കില്‍ ആയുധവുമായി എത്തി ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ സിപിഎം ശ്രമം. ചൊവ്വാഴ്ച രാത്രിയാണ് വടക്കുമ്പാട് ബാലത്തില്‍ വെച്ച് വടക്കുമ്പാട് കണ്ടോത്തെ ബിജെപി പ്രവര്‍ത്തകനായ എന്‍വി നിലയത്തില്‍ പ്രവിത്രനെ അക്രമിക്കാന്‍ ശ്രമിച്ചത്. ബൈക്കില്‍ കൊടുവാളും മറ്റ് ആയുധങ്ങളുമായി എത്തിയ സംഘത്തെ കണ്ട് പവിത്രന് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികള്‍ പിന്നാലെ ഓടിയെങ്കിലും പവിത്രനെ പിടികൂടാന്‍ കഴിഞ്ഞില്ല. സിപിഎമ്മിന്റെ സ്ഥിരം ക്രിമിനലുകളായ വിജേഷ്, സന്തോഷ്, പ്രമോദ് തുടങ്ങിയവരാണ് ബൈക്കുകളില്‍ എത്തിയത്. ധര്‍മ്മടം പോലീസില്‍ നല്കിയ പരാതി പ്രകാരം പോലീസ് കെസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: