കണ്ണൂര്‍: അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം കണ്ണൂര്‍ ജില്ലാ കമ്മറ്റി രൂപീകരിച്ചു. വിജയന് മാസ്റ്ററുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികാരികളായി എടയ്ക്കാട്ട് നാരായണന്, വിജയന് മാസ്റ്റര്‍, കോടിയേരി എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികളായി എം.കെ.വാരിജാക്ഷന്‍ (പ്രസിഡണ്ട്), പി.കെ.മണി, സന്തോഷ് മൊറാഴ (വൈസ് പ്രസിഡണ്ടുമാര്‍) സി.ഒ.ജയരാജ് (സെക്രട്ടറി), ആചലേഷ് ബൈജു, അരുണ്‍കുമാര്‍ (ജോ.സെക്രട്ടറി), ലക്ഷ്മണന് വി.വി. (ട്രഷര്‍) എന്നിവരെയും ഭരണസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കെ.രഘുനാഥ പണിക്കര്‍ പൊരുത്ത പരിശോധനയെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ശ്രീകുമാര്‍ പെരിനാട്, ഉത്തരമേഖലാ പ്രസിഡണ്ട് സേതുമാധവവാര്യര്, സംസ്ഥാന സമിതി അംഗം കെ.കെ.ഗോപാലകൃഷ്ണന്, ലക്ഷ്മന് വി.വി., സന്തോഷ്,സി.ഒ.ജയരാജ്, പി.കെ.മണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: