ജെഡിയു യുഡിഎഫില്‍ നിന്നും പുറത്തുപോരണം: ജെഡിഎസ്

Wednesday 25 November 2015 10:40 pm IST

കണ്ണൂര്‍: അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന യുഡിഎഫില്‍ നിന്നും പുറത്തുപോരാന്‍ ജനതാദള്‍-യു തയ്യാറാകണമെന്ന് ജനതാദള്‍-എസ് ദേശീയ നിര്‍വ്വാഹക സമിതിഅംഗം അഡ്വ. ടി.നിസാര്‍ അഹമ്മദ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനതാദളിന്റേത് അഴ്മതി വിരുദ്ധ പോരാട്ടമാണ്. ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് കേരളത്തിലെ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍. അതിനാല്‍ യുഡിഎഫില്‍ തുടര്‍ന്നുകൊണ്ട് ജെഡിയു ലയനത്തിന് ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല. യുഡിഎഫില്‍ നിന്നും പുറത്തുപോരാന്‍ ജെഡിയു തയ്യാറാകണം. ജെഡിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.രാജേഷ് പ്രേം, ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍, സി.കെ.പുരുഷോത്തമന്‍, നിധിന്‍ചന്ദ്ര എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.