ന്യൂദല്‍ഹി: സൗദി അറേബ്യയിലേക്കുള്ള നേഴ്സിംഗ് റിക്രൂട്ട്മെന്റും ഇനി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രം. നോര്‍ക്ക, ഒഎംസി,ഒഡെപെക് എന്നീ ഏജന്‍സികള്‍ വഴി മാത്രമേ സൗദി റിക്രൂട്ട്മെന്റും നടപ്പാകൂ. കേന്ദ്രപ്രവാസികാര്യമന്ത്രാലയ സെക്രട്ടറിയും സൗദി അംബാസിഡറും തമ്മില്‍ നടത്തിയ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.
കുവൈറ്റിലേക്കുള്ള നേഴ്സിംഗ് റിക്രൂട്ട്മെന്റ് നിലവില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ്. കുവൈറ്റ് മന്ത്രാലയവും ഏജന്‍സികളും നടത്തുന്ന റിക്രൂട്ട്മെന്റുകളെല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ് നടക്കുന്നത്. നേഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പും തൊഴില്‍ത്തട്ടിപ്പും ഏറിയ സാഹചര്യത്തിലാണ് റിക്രൂട്ട്മെന്റുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കീഴിലാക്കി കേന്ദ്രവിദേശകാര്യമന്ത്രാലയം ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: