ന്യൂദല്‍ഹി: കാസര്‍കോട് ജില്ലയിലെ പെരിയയിലുള്ള കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണഗുരുദേവന്റെ പേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രസര്‍വ്വകലാശാലയില്‍ അയ്യന്‍കാളി സെന്റര്‍ ഫോര്‍ കേരളാ സ്റ്റഡീസ് ചെയറും ആരംഭിക്കും. ആര്.ശങ്കര്‍ പ്രതിമാ അനാച്ഛാദനത്തിന് ഡിസംബര്‍ 15ന് കൊല്ലത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി
ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. പ്രധാനമന്ത്രിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ കൂടിക്കാഴ്ചയില്‍ നല്കിയ നിവേദനത്തിലെ പ്രധാന ആവശ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ശിവഗിരി മഠം, കേരളത്തിലെ വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവരും കേന്ദ്രസര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: