വികലാംഗ സംഘടനാ ഐക്യമുന്നണി ധര്‍ണ്ണ നടത്തി

Thursday 26 November 2015 10:45 am IST

കല്‍പ്പറ്റ;കേരള സംസ്ഥാന വികലാംഗ സംഘടനാ ഐക്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റില്‍ ധര്‍ണ്ണ നടത്തി. ഭിന്ന ശേഷിക്കാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. എംപ്‌ളോയ്‌മെന്റ് മുഖേന താത്കാലികമായി ജോലി ചെയ്ത മുഴുവന്‍ അംഗ പരിമിതരെയും ഉടന്‍ സ്ഥിരപെടുത്തുക, വികലാംഗ പെന്‍ഷന്‍ 3000 രൂപയാക്കുക, ഭിന്നശേഷിക്കാരെ വീട്ടുനികുതിയില്‍ നിന്നും ഒഴിവാക്കുക, സാമൂഹ്യ നീതി വകുപ്പ് നല്‍കുന്ന അംഗ പരിമിത തിരിച്ചറിയല്‍ കാര്‍ഡ് ആധികാരിക രേഖയാക്കി അംഗികരിക്കുക, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ താത്കാലിക നിയമനം നടത്തുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കുക, സ്ഥിരം ജോലി ഇല്ലാത്ത അംഗപരിമിതരെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. സാമൂഹിക പ്രവര്‍ത്തകനും അധ്യാപകനുമായ മാമന്‍ ഈപ്പന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് , കെ.ജി. രഘു, ടി.കെ. നൗഫല്‍, പി.അബ്ദുള്‍ സമദ്, ജാന്‍സി , എ.എം മുസ്താക്ക് ,എം നിസാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.