നാഗ്പുര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 79 റണ്‍സിന് പുറത്തായി. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 215 റണ്‍സിന് ഓള് ഔട്ട് ആയിരുന്നു. ഇന്ത്യക്ക് 136 റണ്‍സിന്റെ ലീഡുണ്ട്.
35 റണ്‍സെടുത്ത ഡുമിനിയാണ് സന്ദര്‍ശകരുടെ ടോപ് സ്കോറര്‍. 13 റണ്‍സെടുത്ത ഹാര്‍മറും 10റണ്‍സെടുത്ത ഡുപ്ലെസിസുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. ഇന്ത്യക്ക് വേണ്ടി അശ്വിന് അഞ്ചും, ജഡേജ നാലും, അമിത് മിശ്ര ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: