കൊട്ടിയം: സാഹിത്യരചനയിലൂടെയും കാര്‍ട്ടൂണുകളിലൂടെയും സമൂഹത്തെ ശുദ്ധീകരിക്കാനും ഭരണകര്‍ത്താക്കളെയും മറ്റുള്ളവരെയും നേര്‍വഴിക്ക് നയിക്കാനും കലാകാരന്മാര്ക്കും സാഹിത്യകാരന്മാര്ക്കും കഴിയുമെന്നും ഹാസ്യം ഒരുവലിയ ആയുധമാണെന്നും നടന് മുകേഷ്.
പ്രമുഖ കാര്‍ട്ടൂണിസ്റ്റ് പാച്ചന് കൊട്ടിയം രചിച്ച ആരോടും പറയരുത് എന്ന പുസ്തകത്തിന്റെ പ്രകാശനം കൊട്ടിയം ഓക്സിലിയും ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ആഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുകേഷ്. ഏറ്റവും കൂടുതല്‍ പ്രയാസമേറിയ ഒരു മേഖലയാണ് എഴുത്തെന്നും നമ്മുടെ ചിന്തകളും വിചാരങ്ങളും അക്ഷരങ്ങളായി മാറണമെങ്കില്‍ ദൈവികമായിട്ടുള്ള അടുപ്പം ഉണ്ടാകണമെന്നും രാഷ്ട്രീയം, കല, സാഹിത്യം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാറുണ്ടെന്നും സൗഹൃദ സദസുകള്‍ നാട്ടിലുണ്ടാകണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ അഡ്വ.കൊട്ടിയം എന്‍.അജിത്കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: