ബീഹാറില്‍ ഏപ്രില്‍ മുതല്‍ മദ്യനിരോധനം

Thursday 26 November 2015 5:00 pm IST

പാട്‌ന: അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ബീഹാറില്‍ സമ്പൂര്‍ണ്ണമദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്ന് നിതീഷ് പറഞ്ഞു. ബിജെപി നേതാവ് സുശില്‍ കുമാര്‍ മോദി മദ്യ നിരോധനത്തെ പിന്തുണച്ചു. മദ്യനിരോധനവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണം നടന്നുവരികയാണ്. മേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും വ്യാജമദ്യലോബി പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും നിതീഷ്‌കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.