തിരുവനന്തപുരം: ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രവാദം തുടങ്ങിയ അനാചാരങ്ങളെ നിയന്ത്രിക്കുന്നതനുള്ള ഒരു ബില്ലും ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബില്ലിനെ കുറിച്ച് ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടും.
ടെലിവിഷനുകളില്‍ മായാമോതിരം, മാല എന്നിവ ധരിച്ചാല്‍ പ്രയോജനമുണ്ടാകുമെന്നരീതിയില് ആളുകളെ കബളിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നിയമന തട്ടിപ്പില്‍ തനിയ്ക്കോ തന്റെ ഓഫിസിനോ യാതൊരു ബന്ധവുമില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി 1.35 ലക്ഷം പേരെ ഇതുവരെ അറസ്റ്റു ചെയ്തായി മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: