ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചു 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറസ്റ്റ് ചെയ്തു. ഇവരുടെ രണ്ടു ബോട്ടുകളും പിടിച്ചെടുത്തു. ഇവരെ കറാച്ചി പോലീസിനു കൈമാറി.
അതിര്‍ത്തി പ്രശ്നത്തിന്റെ പേരില്‍ വര്‍ഷം തോറും നൂറിലധികം മത്സ്യത്തൊഴിലാളികളെയാണ് ഇരുരാജ്യങ്ങളും അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ മാസം 122 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തിരുന്നു.
അതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ അറസ്റ്റിലായ മുന്നൂറോളം ഇന്ത്യാക്കാര്‍ പാക്കിസ്ഥാന് ജയിലിലും നൂറോളം പാക്കിസ്ഥാന്‍കാര്‍ ഇന്ത്യന്‍ ജയിലിലും കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: