കൊല്ലം: കലോത്സവ വേദികളിലെത് പോലെയല്ല ശാസ്ത്രമേളയിലെ ഒന്നാം സ്ഥാനക്കാരന്. ചിലപ്പോള്‍ ആരും ശ്രദ്ധിച്ചെന്നുവരില്ല. അതിലൊരാളാണ് കോഴിക്കോട് ചാത്തന്‍കോട് എജെ ജോണ്‍ മെമ്മോറിയല്‍ സ്കൂളിലെ എബി ഡെനീസ്.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് എന്നിവയിലൂടെ സസ്യജാലങ്ങളിലെ ജനിതകമാറ്റത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. കോഴിക്കോട്ട് നടന്ന മത്സരത്തില്‍ വിജയിച്ച ഈ മിടുക്കന് പിന്നീട് പത്താം ക്ലാസിലും പ്ലസ് വണ്ണിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. അതേ ആത്മവിശ്വാസത്തോടെയാണ് എബി ഇക്കുറിയും മത്സരത്തിന് കൊല്ലത്ത് എത്തിയത്.
ക്രിസ്തുരാജ് സ്കൂള്‍ പ്രവൃത്തിപരിചയമേളയില്‍ മനുഷ്യരിലെ ഹൃദയശസ്ത്രക്രിയ എന്ന പോലെ വൃക്ഷങ്ങളിലും ശസ്ത്രക്രിയ നടത്തുകയാണ്. ബ്രിഡ്ജ് ഗ്രാഫ്റ്റ് എന്ന പേരില്‍ മരങ്ങളുടെ കേടിനെ അകറ്റാന്‍ ഈ പ്രക്രിയയിലൂടെ സാധിക്കുന്നുവെന്ന് എബി തെളിയിച്ച് തരുന്നു. കൂടാതെ കപ്പയുടെ ഇലവാട്ടത്തെ തടയാനുള്ള മുക്കിബത്ത് ഗ്രാഫിംഗും മുല്ലപ്പൂവിന് ചുവന്ന നിറം നല്കുന്ന സാപ്പ് ഫ്ളോ ഗ്രാഫിംഗും ആവിഷ്കരിച്ചിട്ടുണ്ട് പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ എബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: