കൊല്ലം: പോഷകഹാരത്തിന് എന്തിനാ വലിയ വില കൊടുക്കുന്നത്. അതു വേണ്ട എന്ന് ബോധ്യപ്പെടുത്തുകയാണ് പാലക്കാട് പിപിഎച്ച് എസ്എസിലെ അശ്വതി എസ്. ചീരയില, പപ്പായയില, ഷുഗര്ചീര, ചേമ്പില, പൊന്നംചീര, അവരയില, വെള്ളരി, പച്ചക്കടല, കോവയ്ക്ക, പാവയ്ക്ക എന്നിങ്ങനെ 130 വിഭവങ്ങളാണ് ഈ പത്രണ്ടം ക്ലാസുകാരി ഒരുക്കിയത്.
ഓരോ ആഹാരവും മനുഷ്യനും നല്കുന്ന ഊര്‍ജത്തെ എടുത്തുകാട്ടുവാനും ഈ മിടുക്കി മറന്നില്ല. നിമിഷ നേരം കൊണ്ടാണ് പ്രവൃത്തി പരിചയമേളയില്‍ അശ്വതി വിഭവങ്ങള്‍ ഒരുക്കിയത്. നമ്മുടെ മുന്നിലുള്ള ഇത്തരം സസ്യജാലങ്ങളും പാഴെന്ന് നാം പറയുന്ന പയര്‍ വര്‍ഗങ്ങളും ഫല വര്‍ഗങ്ങളും അശ്വതിയുടെ മുന്നില്‍ കിട്ടിയാല്‍ ഒന്നാന്തരം പോഷകാഹരമായി തീന് മേശക്ക് മുന്നിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: