ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ ഇന്നു മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ചാല്‍ ബില്‍ പാര്‍ലമെന്റില്‍ വയ്ക്കും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈകിട്ട് 7.30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ ബില്ല് പാസാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും മോസ്കോയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ പ്രധാനമന്ത്രി അറിയിച്ചു. ലോക്പാല്‍ ബില്ലിന് അന്തിമരൂപം നല്കാന് സര്‍ക്കാര്‍ രാപ്പകല്‍ പാടുപെടുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ആരും സംശയിക്കേണ്ടതില്ല.
ബില്ല് പാര്‍ലമെന്റില്‍ വന്നുകഴിഞ്ഞാല്‍ പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സഭയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോട്ടലുടമയ്ക്കെതിരായ കേസ് പിന്‍വലിച്ചതില്‍ ചിദംബരത്തിനു പങ്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ചിദംബരത്തിന്റെ വിശദീകരണത്തില്‍ താന്‍ തൃപ്തനാണ്.
4,000 കോടി നിക്ഷേപം നടത്തിയ കൂടംകുളം ആണവനിലയം ഉപേക്ഷിക്കാനാകില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: