ആലപ്പുഴ: ആള് കേരള ഗൗഡ സാരസ്വത് ബ്രാഹ്മണ ഫെഡറേഷന് സംസ്ഥാന സമ്മളനം 28, 29 തീയതികളില്‍ കോട്ടയം കുമാരനല്ലൂര്‍ മുനിസിപ്പല്‍ കമ്യൂണിറ്റി ഹാളില്‍ നടക്കും. 28ന് വൈകിട്ട് 4ന് സ്വാഗതസംഘം ചെയര്മാന് കായംകുളം ബിജു എന്‍. പൈ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനവും ജിഎസ്ബി സമുദായത്തിലെ വിധവകളുടെ കുട്ടികളുടെ വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഉദ്ഘാടനവും 29ന് രാവിലെ ഒന്‍പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.
ഗൗഡസാരസ്വത ബ്രാഹ്മണ പ്രതിഭാ പുരസ്കാര സമര്‍പ്പണം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കൊങ്ങിണി ഭാഷാ പുസ്തക പ്രദര്‍ശനോദ്ഘാടനം മുന്‍ എംഎല്‍എ വി.എന്‍. വാസവനും നിര്‍വ്വഹിക്കും. സംസ്ഥാന സെക്രട്ടറി വി. രാജേഷ് കമ്മത്തിനെ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ആദരിക്കും. പി.എസ്. സച്ചിദാനന്ദ നായ്ക് അദ്ധ്യക്ഷത വഹിക്കും. കായംകുളം ബിജു എന്‍. പൈ സ്വാഗതവും തമ്പാനൂര്‍ ഗോവിന്ദ നായ്ക് മുഖ്യപ്രഭാഷണവും നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: