ആഭരണ നിര്‍മ്മാണ പരിശീലനം നടത്തി

Thursday 26 November 2015 8:28 pm IST

കുട്ടനാട്: കുട്ടനാട് താലൂക്ക് എന്‍എസ്എസ് യൂണിയന്റെയും മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നബാഡിന്റെ സഹായത്തോടെ ത്രിദിന ആഭരണനിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റുമായ പി.കെ. രാധാകൃഷ്ണപണിക്കര്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് യൂണിയന്‍ സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി ശ്രീദേവി രാജു, ധനലക്ഷ്മി ബാങ്ക് പുന്നക്കുന്നം ബ്രാഞ്ച് മാനേജര്‍ ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധനലക്ഷ്മി ബാങ്ക് മൈക്രോ ഫിനാന്‍സ് സീനിയര്‍ മാനേജര്‍ സുരേഷ്‌കുമാര്‍ ക്ലാസെടുത്തു. ആഭരണ നിര്‍മ്മാണ പരിശീലനത്തിന് അശ്വതി സുരേഷ്, റെറ്റി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.