കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്നു. 21 വനിതാ കാഡറ്റുകള്‍ ഉള്‍പ്പടെ 330 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
ചീഫ് ഓഫ്ദി നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ആര്. കെ. ധവാന് സല്യൂട്ട് സ്വീകരിച്ചു. ദക്ഷിണ നാവിക അക്കാദമി കമാന്‍ഡര്‍ ഇന്‍ചീഫ് വൈസ് അഡ്മിറല്‍ സുനില്‍ ലാംബ, അക്കാദമി കമാണ്ടന്റ് വൈസ് അഡ്മിറല്‍ പി.അജിത്ത് കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: