ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Thursday 26 November 2015 9:03 pm IST

റാന്നി: പ്ലാച്ചേരിക്ക് സമീപം സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ലോറിഡൈവര്‍ ചിറ്റാര്‍ സ്വദേശി സന്തോഷ് (30), മണിമല മുത്തംകുഴിയില്‍ റിജോ മാത്യു(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ സന്തോഷിനെ കോട്ടയം മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 8.30ഓടെ പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ പ്ലൂച്ചേരിക്ക് സമീപമാണ് അപകടമുണ്ടായത്. മുക്കൂട്ടുതറയില്‍ നിന്ന് ചങ്ങനാശ്ശേരിക്കു പോയ സ്വകാര്യബസ്സും എതിര്‍ദിശയില്‍ വന്ന ലോറിയും തമ്മിലാണ് ഇടിച്ചത്. ഇടിയില്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ ഏറെ പാടുപെട്ടാണ് ലോറിയില്‍ നിന്ന്‌ ൈഡ്രവറെ പുറത്തെത്തിച്ചത്. റാന്നിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ഇതിനുമുന്പായി ഡ്രൈവറെ നാട്ടുകാര്‍ പുറത്തെത്തിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.