ഇവിടെ പച്ചക്കറിക്ക് ന്യായ വില; ഏതെടുത്താലും ഇരുപത് രൂപ

Thursday 26 November 2015 9:20 pm IST

അനൂപ് ഒ.ആര്‍ തൊടുപുഴ:  തമിഴ്‌നാട്ടില്‍ ശക്തമായി മഴപെയ്തു എന്നതിന്റെ  പേരില്‍ കേരളത്തിലെ മിക്കയിടങ്ങളിലും പച്ചക്കറിക്ക് തീവിലയാണ് വാങ്ങുന്നത്. എന്നാല്‍ തൊടുപുഴ മുതലക്കോടത്തെ പച്ചക്കറി വ്യാപാരികള്‍ക്ക് ഇതൊന്നും ബാധകമല്ല. ഏത് വിധ പച്ചക്കറിയെടുത്താനും ഇവിടെ കൈപൊള്ളില്ല. വിപണിയില്‍ എല്ലാ വിധ പച്ചക്കറിക്കും കിലോയ്ക്ക് അമ്പതിന് മേല്‍വിലയുള്ളപ്പോഴാണ് മുതലക്കോടത്തെ കടയില്‍ മിക്കയിനം പച്ചക്കറിയും ഇരുപത് രൂപയ്ക്ക് കിട്ടും. വിലവിവരം ഇങ്ങനെ: കിഴങ്ങ്-20, ഏത്തപ്പഴം-20, കാബേജ്-20, മാങ്ങ-20, വെണ്ടയ്ക്ക- 20, കാരറ്റ്-20, ബീറ്റ്‌റൂട്ട്- 20, തക്കാളി- 30, കൂര്‍ക്ക- 40,പയര്‍- 40 എന്നിങ്ങനെയാണ് വില.  തക്കാളിക്ക് അറുപത് രൂപ വിലയുള്ളപ്പോളാണ് മുപ്പത് രൂപയ്ക്ക് നല്‍കുന്നത്. പയറിന് 60 രൂപ വാങ്ങുമ്പോള്‍ മുതലക്കോടത്തെ വ്യാപാരികള്‍ വാങ്ങുന്നതാവട്ടെ നാല്‍പ്പത് രൂപയാണ്. തമിഴ്‌നാട്ടില്‍നിന്നും മൈസൂറില്‍ നിന്നുമാണ് ഇവിടുത്തെ കടക്കാര്‍ പച്ചക്കറി വാങ്ങുന്നത്. ചെറിയ വിലയ്ക്ക് സാധനങ്ങള്‍ വിറ്റ് കൂടുതല്‍ ഇടപടുകാരെ കടയിലേക്ക് ആകര്‍ഷിക്കുക എന്ന തന്ത്രമാണ് ഈ ന്യായ വില കച്ചവടത്തിലൂടെ ഉദ്യേശിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.