കണ്ണൂര്‍: കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ ആദ്യദിനം പിറന്നത് ഏഴ് റെക്കോര്‍ഡുകള്‍. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഹൈജംപ്, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ, സബ്ജൂനിയര് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടം, സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോ, ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തം എന്നീ ഇനങ്ങളിലാണ് പുതി റെക്കോര്‍ഡുകള്‍ പിറന്നത്. കോഴിച്ചാല്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനി റിന്‍സി തോമസ് ആണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ നിലവിലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. 16.52 മിനിറ്റുകൊണ്ടാണ് ഈ മിടുക്കി 3000 മീറ്റര്‍ പിന്നിട്ടത്. 2012ല്‍ ഇതേ സ്കൂളിലെ തന്നെ സിജിന വര്‍ഗ്ഗീസ് ഇട്ട റെക്കോര്‍ഡാണ് റിന്‍സി തിരുത്തിയത്. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ രണ്ടുപേര്‍ നിലവിലെ റെക്കോര്‍ഡ് തിരുത്തി. കണ്ണൂര്‍ നോര്‍ത്ത് എളയാവൂര് സിഎച്ച്എംഎച്ച്എസ്എസിലെ അര്ജുന് സുനില്‍കുമാറിന്റെ പേരിലാണ് ഇപ്പോള്‍ ഏറ്റവും വലിയ റെക്കോര്‍ഡ്. മുന്‍വര്‍ഷം വരെ 29.77 മീറ്റര്‍ ആയിരുന്നത് 32.17 മീറ്റര്‍ ആക്കി അര്ജുന് തിരുത്തി. ഇതേ വഭാഗത്തില്‍ ഇരിക്കൂര്‍ ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് എച്ച്എസിലെ എം.കെ.വൈഷ്ണവും നിലവിലെ റെക്കോര്‍ഡ് തിരുത്തി. 30.32 ആണ് വൈഷ്ണവ് എറിഞ്ഞത്. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഹൈജംപില്‍ നിലവിലെ റെക്കോര്‍ഡ് രണ്ടുപേരാണ് തിരുത്തിത്. മട്ടന്നൂര്‍ കല്ലൂര്‍ ന്യൂ യൂപി സ്കൂളിലെ എം.ദേവാംഗ്, ഇരിട്ടി കേളകം സെന്റ് തോമസ് എച്ച്എസിലെ സി.എന്‍.മുഹമ്മദ് സിയാദ് എന്നിവരുടെ പേരിലാണ് പുതിയ റെക്കോര്‍ഡ്. 1.46 മീറ്റര്‍ എന്നത് 1.48 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് ഇരുവരും പുതിയ റെക്കോര്‍ഡിട്ടത്. സിനീര് ആണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേയില്‍ കണ്ണൂര്‍ സൗത്ത് കാടച്ചിറ എച്ച്എസ്എസിലെ വി.സി.കാര്‍ത്തിക് ആണ് പുതിയ റെക്കോര്‍ഡ് ഇട്ടത്. സബ്ജൂനിയര് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ എസ്.സോന പഴയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: