ഇരിട്ടി: പോഷക സമൃദ്ധമായ ഭക്ഷ്യ പദാര്‍ത്ഥങ്ങളുമായി ആരോഗ്യ പോഷകാഹാര ശില്‍പ്പശാല സംഘടിപ്പിച്ചു. കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിന്റെ സംയോജിത ശിശു വികസന സേവന പദ്ധതിയുടെ ഭാഗമായാണ് ആറളം ഗ്രാമ പഞ്ചായത്ത് തല ആരോഗ്യ പോഷകാഹാര ശില്‍പ്പശാല നടത്തിയത്. വെളിമാനം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്‍പ്പശാലയില്‍ ആറളം ഗ്രാമ പഞ്ചായത്തിലെ മുപ്പത്തഞ്ചോളം അങ്ങന വാദികളില്‍ നിന്നുമുള്ള ടീച്ചര്‍മാരും ഹെല്‍പ്പര്‍ മാറും പങ്കെടുത്തു.
ഓരോ അംഗന്‍വാടി കളില്‍ നിന്നും കൊണ്ടുവന്ന പോഷക സമൃദ്ധമായ വിവിധതരം ഭക്ഷ്യ പദാര്‍ഥങ്ങള്‍ ശില്‍പ്പശാലയില്‍ പ്രദര്‍ശിപ്പിച്ചത് ഏറെ ശ്രദ്ധ നേടി. ചക്കക്കുരു മുരിങ്ങയില കട്ട്ലറ്റ് , ന്യൂട്രിമിക്സ്, അരി, ഏത്തപ്പഴം, ശര്‍ക്കര, തേങ്ങ, ഏലക്കായ എന്നിവ ചേര്‍ത്തു ഉണ്ടാക്കിയ കുമ്പളപ്പം, ചുരുളിയില, കോവക്കയില,പയറില എന്നിവചേര്‍ത്ത് ഉണ്ടാക്കിയ തോരന്‍, അരിപ്പൊടി, റാഗിപ്പൊടി, മുരിങ്ങയില, ചീര, ക്യാരറ്റ്, ബീട്രൂട്ട്, സവാള, പപ്പായ എന്നിവ ചേര്‍ത്തു നിര്‍മ്മിച്ച പോഷകപ്പുട്ട്, അരി, മുന്തിരി, തവിട്, ശര്‍ക്കര ,തേങ്ങ എന്നിവ ചേര്‍ത്തു ഉണ്ടാക്കിയ തവിടട തുടങ്ങി ഡെലീഷ്യസ് െ്രെഡ നട്ട്സ് ലഡ്ഡു, വാഴച്ചുണ്ട് കട്ട്ലറ്റ്, ചക്കക്കുരു ലഡ്ഡു, വെജിറ്റബിള്‍ ധാന്യപ്പുട്ട് തുടങ്ങി വിവിധതരം പായസങ്ങളും വിവിധ അംഗന്‍വാടി കളില്‍ നിന്നും വന്നവര്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു.
ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാ. നോബിള്‍ ഓണംകുളം മുഖ്യാതിഥിയായിരുന്നു. കീഴ്പള്ളി െ്രെപമറി ഹെല്‍ത്ത് സെന്ററിലെ അംബിക സിസ്റ്റര്‍ പോഷകാഹാരങ്ങളെ കുറിച്ച് ക്ലാസ് നയിച്ച്. സിഡിഎസ് ചെയര്പേഴ്സന് ശൈലജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: