തലശ്ശേരി: അനുമതിയില്ലാതെ പാതിരാത്രിയില്‍ പ്രകടനം നടത്തിയതിന് ഒരുസംഘം സിപിഎമ്മുകാര്‍ക്കെതിരെ കതിരൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം ബിജെപി പ്രവര്‍ത്തകനായ റൈജേഷിന്റെ കൈ വെട്ടിമാറ്റിയ കേസിലെ പ്രതികളെത്തേടി പോലീസ് വീടുകളിലെത്തിയതില് പ്രതിഷേധിച്ചാണ് ബുധനാഴ്ച അര്‍ധരാത്രിയില്‍ പിണറായി ഓലയമ്പലം ടൗണില്‍ സിപിഎമ്മുകാര്‍ പ്രകോപനപരമായ മുദ്രാവാക്യമുയര്‍ത്തി പ്രകടനം നടത്തിയത്. അപ്രതീക്ഷിതമായി അര്‍ധരാത്രിയില്‍ നടത്തിയ പ്രകടനം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇതിനിടെ പിണറായി ഭാഗത്ത് വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനവും ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: