കണ്ണൂര്‍: ചൊവ്വ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സുകൃതം ക്ലബ്ബ് രൂപീകരിച്ചു. വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധവും നാട്ടറിവും ഉണ്ടാക്കിയെടുക്കുന്ന പ്രവര്‍ത്തനങ്ങളൊടൊപ്പം കുട്ടികള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്ങ്ങള്‍ക്കും പരിഹാരമുണ്ടാക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ക്ലബ്ബ് രൂപീകരണവും പ്രവര്‍ത്തനോദ്ഘാടനവും കണ്ണൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ എം.പി.അനില്‍ കുമാര്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക സി.എം.ആശ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് പി.പി.സുരേന്ദ്രന്, കെ.പി.സുഷമ, എം.വിനോദ് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. കെ.കെ.വിനോദ് കുമാര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കാവ്യ പ്രശാന്ത് സ്വാഗതം പറഞ്ഞു. ക്ലബ്ബ് ഭാരവാഹികളായി സി.എം.ആശ-ചെയന്‍മാര്‍, കെ.കെ.വിനോദ് കുമാര്‍-പ്രസിഡണ്ട്, സാന്ത്ര സുജിത്ത്-വൈസ് പ്രസിഡണ്ട്, കാവ്യ പ്രശാന്ത്-സെക്രട്ടറി, പി.കെ.നവനീത്-ജോയന്റ് സെക്രട്ടറി, കെ.അഭിഷേക്-ട്രഷറര്‍, എം.പി.അനില്‍ കുമാര്‍, പി.പി.സുരേന്ദ്രന്-ഉപദേശക സമിതി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: