ബ്ലോക്ക് കേരളോത്സവം ഡിസംബര്‍ രണ്ടുമുതല്‍

Thursday 26 November 2015 9:52 pm IST

കണ്ണൂര്‍: തളിപ്പറമ്പ് ബ്ലോക്ക് കേരളോത്സവം ഡിസംബര്‍ 2 മുതല്‍ 6 വരെ വിവിധ വേദികളിലായി നടക്കും. സര്‍ സയിദ് കോളേജ് ഗ്രൗണ്ടില്‍ 2 ന് ഫുട്‌ബോള്‍, 5 ന് അത്‌ലറ്റിക്‌സ്, കാലിക്കടവ് ഗവ. ഹൈസ്‌കൂളില്‍ 3 ന് വോളിബോള്‍ മത്സരങ്ങള്‍ നടക്കും. സാഹിത്യരചനാ മത്സരങ്ങള്‍ അഞ്ചിന് കരിമ്പം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും സ്റ്റേജിനങ്ങള്‍ ആറിന് പട്ടുവം ഗ്രാമപഞ്ചായത്തിലെ മുറിയാത്തോട് കമ്മ്യൂണിറ്റി ഹാളിലും നടക്കും. 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ അതാത് ഗ്രാമപഞ്ചായത്തുകള്‍ മുഖേന നവംബര്‍ 30 വരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. പയ്യന്നൂര്‍ ബ്ലോക്ക് കേരളോത്സവം ഡിസംബര്‍ 2 മുതല്‍ 6 വരെ വിവിധ സ്ഥലങ്ങളിലായി നടക്കും. സ്റ്റേജിതര കലാമത്സരങ്ങള്‍ ഡിസംബര്‍ 4 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും സ്റ്റേജിനങ്ങള്‍ 6 ന് രാമന്തളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലും നടക്കും. ഡിസം. 5 ന് കാങ്കോല്‍ ശിവക്ഷേത്ര മൈതാനിയില്‍ അത്‌ലറ്റിക്‌സ് മത്സരം നടക്കും. 2, 3 തീയതികളില്‍ കരിവെള്ളൂര്‍ പുത്തൂരില്‍ വോളിബോള്‍, കരിവെള്ളൂര്‍ എ വണ്‍ ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, പയ്യന്നൂര്‍ കോളേജില്‍ ട്വന്റി-ട്വന്റി, ബാസ്‌കറ്റ്‌ബോള്‍, ചെറുപുഴ മിനി സ്റ്റേഡിയത്തില്‍ കബഡി, കോഴിച്ചാലില്‍ നീന്തല്‍, കാങ്കോല്‍ ശിവക്ഷേത്ര മൈതാനിയില്‍ ഫുട്‌ബോള്‍, വടംവലി, ചെസ്, പഞ്ചഗുസ്തി മത്സരങ്ങള്‍ നടക്കും. സംഘാടകസമിതി ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലനെയും കണ്‍വിനറായി ബിഡിഒ പി എം രാജീവിനെയും തെരഞ്ഞെടുത്തു. കായികമത്സരങ്ങളുടെ സംഘാടകസമിതി യോഗം നാളെ(നവം.28) കാങ്കോല്‍ കല ക്ലബ് പരിസരത്തും കലാമത്സരങ്ങളുടെ യോഗം 30 ന് രാമന്തളി ഗ്രാമപഞ്ചായത്തിലും വൈകിട്ട് 4 മണിക്ക് ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.