ബിജെപി കിടപ്പു സമരം ഇന്ന്

Thursday 26 November 2015 10:11 pm IST

കുറവിലങ്ങാട്: എംസി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തില്‍ വിളിച്ച ചേര്‍ത്ത യോഗ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥക്ക് എതിരെ ബിജെപി കുറവിലങ്ങാട് പഞ്ചായത്ത് കമ്മറ്റിയുടെ അഭ്യമുഖ്യത്തില്‍ ഇന്ന് രാവിലെ 9 മണിമുതല്‍ കിടപ്പുസമരം നടത്തുന്നു. ബസ്സ്റ്റാന്റിനു സമീപം എംസി റോഡില്‍ നവീകരണ പ്രവര്‍ത്തനത്തില്‍ അപാകതകള്‍ ചൂണ്ടിക്കാട്ടിയ സ്ഥലത്താണ് കിടപ്പുസമരം. 15 മീറ്റര്‍ വീതിയില്‍ 12 മീറ്റര്‍ ആക്കി കുറച്ചതിനെ ചൊല്ലി അനവധി സമരങ്ങള്‍ ഈ പ്രദേശത്ത് നടത്തിയതിന്റെ ഫലമായി കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ റോഡ് അളക്കുവാന്‍ ഉപസമതിയെ പാലാ ആര്‍ഡിഒ യുടെ നേതൃത്വത്തില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഉപസമിതി തെളിവെടുപ്പ് നടത്താത്തതില്‍ പ്രതിഷേധിച്ചാണ് കിടപ്പുസമരം. സമരത്തിന് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.എം. പവിത്രന്‍ ചെറുകരോട്ട്, ജനറല്‍ സെക്രട്ടറി എസ്. ആര്‍. ഷിജോ എന്നിവര്‍ നേതൃത്വം നല്‍കും. യോഗത്തില്‍ ബി.ജെ.പി ജില്ലാ ട്രഷറര്‍ റ്റി.എ. ഹരികൃഷ്ണന്‍. നിയോജകമണ്ഡലം പ്രസിഡന്റ് ജയപ്രകാശ് തെക്കേടത്ത്, ദേശീയ സമിതി അംഗം അനില്‍ മഠത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, നിയോജകമണ്ഡലം സെക്രട്ടറി സുദീപ് നാരായണന്‍ ജെസ്റ്റിന്‍ മാത്യൂ, സന്തോഷ് ചീപ്പുകല്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.