നിയന്ത്രണം വിട്ട കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞു

Thursday 26 November 2015 10:15 pm IST

തലയോലപ്പറമ്പ്: അമിതവേഗതയില്‍ വന്ന മാരുതി വാഗണ്‍ആര്‍ കാര്‍ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. തലയോലപ്പറമ്പ് പെരുവ റോഡിലെ പൊതി സെന്റ് ലിറ്റില്‍ ഫഌവര്‍ പള്ളിക്ക് സമീപമാണ് അപകടം. റോഡിനുസമീപമുള്ള മരങ്ങളുടെ വേരിനുള്ളില്‍ കാര്‍ തലകീഴായി കുടുങ്ങിക്കിടക്കുകയായിരുന്നു. കീഴൂര്‍ വിജയമന്ദിരത്തില്‍ അശോകന്‍ (49) നിസാരപരുക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാവിലെ 5.30നാണ് സംഭവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.