കുമരകം: കൃഷിഭവനു സമീപം ഇന്ദുഭവനില്‍ കെ.ആര്. ശശാങ്കന്റെ വീടിനുനേരെ കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം. രോഗിയായ ഇളയഛന്‍ തങ്കപ്പനും ഭാര്യ ലതികയും പെണ്മക്കളായ കൃഷ്ണേന്ദു, സേതുലക്ഷ്മി എന്നിവര്‍ വീട്ടിനുള്ളിലുണ്ടായിരുന്നു. ശശാങ്കന് പുറത്തിറങ്ങി നോക്കിയെങ്കിലും ആരെയും കാണാന്‍ കഴിഞ്ഞില്ല. കുമരകം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: