സഹപാഠിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ വാട്‌സാപ്പിലിട്ടു

Friday 27 November 2015 1:20 pm IST

മുംബൈ: സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. മുംബൈയിലെ മലാടിലാണ് സംഭവം നടന്നത്. ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ നാലു പേരില്‍ ഒരാള്‍ പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പഠനസംബന്ധമായ സംശയം ചോദിക്കാനെന്ന പേരിലാണ് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയത്. പെണ്‍കുട്ടി വീട്ടിലെത്തുമ്പോള്‍ മറ്റ് മൂന്നു പേരും വീട്ടിലുണ്ടായിരുന്നു. നാല് പേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ആരെയെങ്കിലും വിവരമറിയിച്ചാല്‍ വീഡിയോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല. എന്നാല്‍ വാട്ട്‌സാപ്പിലൂടെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വീട്ടുകാര്‍ വിവരമറിയുകയും പരാതി നല്‍കുകയുമായിരുന്നു. പിടിയിലായവരെല്ലാം പതിനാറു വയസ് തികയാത്തവരാണ്. കൂട്ട ബലാംത്സഗം, ബാല പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.