മനില: ദക്ഷിണ ഫിലിപ്പിന്‍സിലെ പലിംബാംഗ് പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം എട്ട് ഐഎസ് അനുകൂല ഭീകരരെ വധിച്ചു.
പലിംബാംഗില് ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഐഎസിനെ പിന്തുണയ്ക്കുന്ന അന്‍സര്‍ അല്‍-ഖലിഫ സംഘാംഗങ്ങളാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ വര്‍ഷമാണ് അന്‍സര്‍ അല്‍-ഖലിഫ സംഘടന വീഡിയോ ദൃശ്യങ്ങളിലൂടെ തങ്ങള്‍ ഐഎസിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: