ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവാദ പ്രസ്താവന പിന്‍വലിക്കുന്നതായി കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു.
ആരുടെയും വികാരം വ്രണപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കത്തില്‍ പറയുന്നു. പിറവം ഉപതെരഞ്ഞെടുപ്പിന്റെ കാര്യം സന്ദര്‍ഭവശാല്‍ സൂചിപ്പിച്ചതാണ്. താന്‍ ഉദ്ദേശിച്ച തരത്തിലല്ല വാര്‍ത്തകള്‍ വന്നത്. ഇരു ഭാഗത്തേയും ആളുകള്‍ പരസ്പര സഹകരണത്തോടെയും സാഹോദര്യത്തോടെയും പ്രശ്നം പരിഹരിക്കണമെന്നും ചിദംബരം കത്തില്‍ പറയുന്നു.
ചിദംബരത്തിന്റെ പ്രസ്താവനയ്ക്കെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് അദ്ദേഹം കെ.പി.സി.സിക്ക് കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: