കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റയാത്രയുമായി സഹകരിക്കണമെന്ന് കേരള ധീവരസഭ സമുദായാംഗങ്ങളോട് ആവശ്യപ്പെട്ടു.
യാത്രയുമായി സഹകരിക്കരുതെന്ന വി. ദിനകരന്റെ പ്രസ്താവന തികച്ചും വാസ്തവവിരുദ്ധമാണെന്ന് കലൂര്‍ പാവക്കുളം ഓഡിറ്റോറിയത്തില്‍ കൂടിയ കേരള ധീവരസഭ സംസ്ഥാനസമിതി യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.ഡി. സോമകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.വി. ഷണ്മുഖന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: